ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ. ഐഫോൺ 15, ഐഫോൺ 15 പ്രോ, ആപ്പിൾ വാച്ച് സീരീസ് 9 എന്നിവയാണ് ആപ്പിൾ പുറത്തിറക്കിയത്. ആപ്പിൾ വാച്ച് അൾട്രാ 2 മോഡലും കമ്പനി പ്രദർശിപ്പിച്ചു. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോർട്ട് ചേർത്തതാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ. ഇതോടെ ആൻഡ്രോയിഡ് ഫോണുകളിലും കാണുന്ന സ്റ്റാൻഡേർഡ് ഫീച്ചർ ഐഫോണിലും ലഭ്യമായി.
ഐഫോണ്‍ 15 പ്രോ മാക്സ് സീരിസിന്റെ വില തുടങ്ങുന്നത് 1,59,900 രൂപ മുതലാണ്. ടോപ് മോഡലിന് 1,99,900 രൂപ നല്‍കണം. ഐഫോണ്‍ 15 പ്രോ സീരിസിനും ഇന്ത്യയില്‍ വില വര്‍ദ്ധനയുണ്ട്. തുടക്ക വേരിയന്റിന് 1,34,900 രൂപ നല്‍കണം. അതേസമയം, ഐഫോണ്‍ 15 തുടക്ക വേരിയന്റിന്റെ വില 79,900 രൂപ ആയിരിക്കുമെങ്കില് 15 പ്ലസിന് 89,900 രൂപ നല്‍കണം.
ഈ രണ്ടു മോഡലുകളിലും USB 3 കേബിൾ ഉപയോഗിച്ചാൽ 20X വേഗത്തിലുളള ട്രാൻസ്ഫർ വേഗത ലഭിക്കും. കൂടാതെ ProRes വീഡിയോ നേരിട്ട് എക്സ്റ്റേണൽ സ്റ്റോറേജിലേക്ക് റെക്കോർഡ് ചെയ്യാനാകും. രണ്ടു മോഡലുകളും ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം ഫിനിഷുകളിൽ ലഭ്യമാകും. ഈ ഫോണുകൾ സെപ്റ്റംബർ 22ന് വിൽപ്പനയ്ക്കെത്തും.
പെരിസ്കോപ്പ് ഫീച്ചറോടെയുള്ള ക്യാമറയാണ് ഐഫോൺ 15 പ്രോയുടെ പ്രധാന സവിഷേശത. ഇന്നേവരെയുള്ളതിൽ ഏറ്റവും മികച്ച ഗുണമേന്മയോടെ ചിത്രങ്ങൾ പകർത്താമെന്നാണ് കമ്പനിയുടെ അവകാശ വാദം. 24 എംഎം 35 എംഎം, 38 എംഎം ലെൻസ് മോഡുകളിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഐഫോൺ 15 പ്രോയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ∙12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 12 മെഗാപിക്സൽ 3x ടെലിഫോട്ടോ ക്യാമറയും പ്രത്യേകതയാണ്.
ഐഫോൺ 15 പ്രോ മാക്സിന് 5x ടെലിഫോട്ടോ ക്യാമറയും 120 എംഎം ഫോക്കൽ ലെങ്ത് പെരിസ്കോപ്പ് ക്യാമറ സവിശേഷതകളും കാത്തിരിക്കുന്നു. ടൈറ്റാനിയം ബോഡിയോടെയാണ് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ എന്നിവ നിർമിച്ചിരിക്കുന്നത്. നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാർസ് റോവറിൽ ഉപയോഗിച്ച അതേ മെറ്റീരിയലാണ് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ ഉപയോഗിച്ചിരിക്കുന്നത്.
ഭാരം കുറഞ്ഞ ടൈറ്റാനിയം ഡിസൈൻ, പുതിയ ആക്ഷൻ ബട്ടൺ, 3 നാനോമീറ്റർ ചിപ്പായ A17 പ്രോ ബയോണിക് ചിപ്സെറ്റ് എന്നിവ ഐഫോൺ 15 പ്രോ മോഡലുകളുടെ പ്രത്യേകതയാണ്. 6.1 ഇഞ്ച്, 6.7 ഇഞ്ച് എന്നീ വലുപ്പങ്ങളിൽ ഡിസ്പ്ലേ ലഭ്യമാകും. കൂടാതെ ഇതിൽ പെരിസ്കോപ്പ് ക്യാമറയും ലഭ്യമാകും. ഐഫോൺ 15 പ്രോ മാക്സിൽ 5X ടെലിഫോട്ടോ ക്യാമറ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക