നമ്മുടെ ജീവിതത്തിൽ വാഴ എന്ന അത്ഭുത ചെടി വഹിക്കുന്ന സ്ഥാനം ചെറുതല്ല. ഏറ്റവും അധികം ഔഷധഗുണങ്ങളുള്ള ഒന്നു കൂടിയാണ് വാഴ. ഭക്ഷണം കഴിക്കാനുള്ള പാത്രം മുതൽ മരണകിടക്ക വരെ ആകാറുണ്ട് മനുഷ്യന് വാഴയില. വാഴയുടെ വാഴയിലയും പഴവും ആണ് ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്നത്.
ടൈഫോയിഡ്, അതിസാരം, കുടൽപ്പുണ്ണ്, പ്രമേഹം, ക്ഷയരോഗം, മലബന്ധം തുടങ്ങി പലവിധ അസുഖങ്ങൾക്കും നേന്ത്രപ്പഴം ഒരു ഔഷധമായി ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ ഉണക്കിപ്പൊടിച്ച നേന്ത്രക്കായ കുറുക്കു രൂപത്തിൽ ആക്കി കഴിക്കുന്നത്ആമാശയ വ്രണം, മൂത്രാശയ രോഗങ്ങൾ, അതിസാരം, വയറുവേദന തുടങ്ങി പലവിധ അസുഖങ്ങൾക്കും നല്ലതാണ്.
നല്ലപോലെ ഉണങ്ങിയ നേന്ത്രപ്പഴം ഉടച്ചു പുരട്ടിയാൽ തീ പൊള്ളലേറ്റ ഭാഗത്തെ പൊള്ളലിന് ശമനം ലഭിക്കും. ദിവസവും ഓരോ നേന്ത്രപ്പഴം വീതം കഴിക്കുന്നത് ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് നല്ലതാണ്. മുഖത്തെ കുരുക്കളും പാടുകളും മാറി ചർമ്മം തിളക്കമുള്ളതാക്കാൻ നേന്ത്രപ്പഴം പനിനീരിൽ ചാലിച്ച് മുഖത്ത് പുരട്ടുന്നത് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക