ചർമ സൗന്ദര്യം നിലനിർത്തുന്നതിന് സഹായിക്കുന്ന നല്ലൊരു മാർഗമാണ് കാപ്പിപ്പൊടി. കാപ്പിപ്പൊടി ഉപയോഗിച്ച് എങ്ങനെയാണ് ചർമ്മത്തിന്റെ സൗന്ദര്യം നിലനിർത്തുന്നത് എന്ന് നോക്കാം. മൃതകോശങ്ങളെ ഒഴിവാക്കി മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിന് കാപ്പിപ്പൊടി ഉപയോഗിച്ച് എക്സ്ഫോലിയേറ്റ് ചെയ്യുന്നത് സഹായിക്കും.
തലമുടിയുടെ സൗന്ദര്യം നിലനിർത്തുന്നതിന് കാപ്പിപ്പൊടി തൈരിൽ കുഴച്ചതിന് ശേഷം ഹെയർ മാസ്ക്കായി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. കണ്ണിന് ചുറ്റും ഉണ്ടാകുന്ന ചീർമത ഒഴിവാക്കുന്നതിന് കാപ്പിപ്പൊടി ഉപയോഗിക്കാവുന്നതാണ്. കുളിക്കുന്നതിന് 15 മിനിറ്റ് മുമ്പ് കാപ്പിപ്പൊടി ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചർമ്മത്തിലെ ചുളിവുകൾ മാറ്റി ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കും.
പല്ലുകളിൽ ഉണ്ടാകുന്ന കറയും മഞ്ഞപ്പും മാറ്റി പല്ലുകളുടെ യഥാർത്ഥ നിറം വീണ്ടെടുക്കാൻ കാപ്പിപ്പൊടി ഉപയോഗിച്ച് പല്ലു തേക്കുന്നത് ഗുണം ചെയ്യും. കാപ്പിപ്പൊടിയും തേനും ഒരേ അളവിൽ എടുത്ത് മിക്സ് ചെയ്തതിനുശേഷം ലിപ്പ് സ്ക്രബ്ബായി ഉപയോഗിക്കാവുന്നതാണ്. മുഖക്കുരു ഒഴിവാക്കാനും കാപ്പിപ്പൊടി ഉപയോഗിക്കാറുണ്ട്. സമ്മർദ്ദം കുറയ്ക്കുന്നതിന് കാപ്പി ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. കാപ്പിപ്പൊടി വെള്ളത്തിൽ കുഴച്ച് മുഖത്തോ പുരട്ടുന്നത് ചർമ്മത്തെ ഡീറ്റോക്സിഫൈ ചെയ്യാൻ വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക