9 സ്കിൻ എന്ന സ്കിൻ കെയർ ബ്രാൻഡുമായി ലേഡീ സൂപ്പർസ്റ്റാർ നയൻതാര. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ 9 സ്കിൻ എന്ന ചർമ്മസംരക്ഷണ ഉൽപ്പന്നത്തിന്റെ വെബ്സൈറ്റിലോ നയൻതാര പ്രഖ്യാപിച്ചു. വെബ്സൈറ്റിലൂടെയുള്ള ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക വില്പന സെപ്റ്റംബർ 29ന് ആരംഭിക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്. ഇതിനു മുൻപ് ഡെർമറ്റോളജിസ്റ്റ് ആയ ഡോ റെനിത രാജനുമായി ചേർന്ന് ലിബം കമ്പനിക്കും താരം തുടക്കം കുറിച്ചിരുന്നു.
സ്കിൻ കെയർ ബ്രാൻഡ് അവതരിപ്പിച്ചുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ;
” ആറു വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലം ഇന്ന് നിങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. പ്രകൃതിയും ആധുനികശാസ്ത്രവും നാനോയുടെ പിന്തുണയുള്ള സമവാക്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്കുവേണ്ടി അമൂല്യമായ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ നിത്യേനയുള്ള ചർമ്മ സംരക്ഷണത്തിനുവേണ്ടി ഞങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഉൽപ്പന്നങ്ങൾ ആധുനിക പ്രകൃതിദത്തമായ ഘടകങ്ങളും ശാസ്ത്രീയതയും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേർന്നതാണ്. ആത്മ പ്രണയത്തിനായുള്ള ഈ യാത്രയിൽ ഞങ്ങളോടൊപ്പം പങ്കുചേരൂ. ഞങ്ങൾ നിങ്ങൾക്കായി 9 സ്കിൻ ഒഫീഷ്യൽ അവതരിപ്പിക്കുന്നു. നിങ്ങളുടെ ചർമം അർഹിക്കുന്ന സ്നേഹത്തിന്റെ പരിലാളനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. സ്വയം പ്രണയിക്കുകയാണ് നമ്മൾ എല്ലാവരും ചെയ്യേണ്ടതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 9 സ്കിൻ അതിന്റെ യാത്ര സെപ്റ്റംബർ 29ന് ആരംഭിക്കും. അതിശയകരമായ ഒരു ചർമ്മ സംരക്ഷണ അനുഭവത്തിനായി തയ്യാറെടുക്കുക”.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക