ഒരു സ്പൂൺ റാഗിപ്പൊടി ഉണ്ടെങ്കിൽ ഇതുവരെ ചിന്തിക്കാത്ത ഹെൽത്തിയുമായ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കി നോക്കാം. ഒരു ജ്യൂസ് ആണ് തയ്യാറാക്കി എടുക്കുന്നത്. ഇതിനായി റാഗി ആദ്യം തന്നെ കുറച്ച് വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ച് കുറുക്കി എടുക്കണം. പിന്നീട് ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം.
ഇതിലേക്ക് കുറച്ച് ക്യാരറ്റ് കഷ്ണങ്ങൾ അരിഞ്ഞെടുത്തത് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് കുരു കളഞ്ഞ കുറച്ച് ഈന്തപ്പഴം ചേർത്തു കൊടുക്കണം. ഇത് നല്ലതുപോലെ അരച്ച് പേസ്റ്റ് ആക്കി എടുക്കാം. പിന്നീട് ഇതിലേക്ക് തിളപ്പിച്ചാറിയ പാൽ ചേർത്ത് കൊടുക്കണം. അല്പം ഏലയ്ക്കാപ്പൊടിയും ആവശ്യമെങ്കിൽ പഞ്ചസാരയും ചേർത്തു കൊടുക്കാം. ഇനി ഗ്ലാസിൽ ഒഴിച്ച് സെർവ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക