ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ അവിഭാജ്യ ഘടകമായി മാറിയ ഒരാളാണ് നടൻ സിദ്ദീഖ്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ പകർത്തിയ താരത്തിന്റെ കിടിലൻ മേക്കോവർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി രസകരങ്ങളായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘അമേരിക്കൻ റെസ്ലർ ആയ ഗോൾഡ് ബർഗിനെ പോലെ’, ‘മൊട്ട ബോസ് ലുക്കിൽ ഒരു സിനിമ ചെയ്യൂ’, ‘മുള്ളൻ ചന്ദ്രപ്പ് റീലോഡഡ്” എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന കമന്റുകൾ.
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു ജോസഫ് ഒരുക്കുന്ന നേര് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് സിദ്ദീഖ് ഇപ്പോൾ. താരത്തിന്റെ ഈ ഗംഭീര മേക്കോവർ നേരിനു വേണ്ടിയാണോ എന്ന സംശയത്തിലാണ് ആരാധകരിപ്പോൾ.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക