സിനിമാതാരം അനുശ്രീ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ഇടുക്കി ജില്ലയിലെ മുല്ലറി കുടിയിൽ നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരായ ജിഷ്ണു വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.
അപകടം സംഭവിച്ച ഉടൻതന്നെ യുവാക്കളെ അനുശ്രീയും നാട്ടുകാരും ചേർന്ന് മറ്റൊരു വാഹനത്തിൽ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നെടുംകണ്ടത്ത് സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനശേഷം മടങ്ങുകയായിരുന്ന അനുശ്രീയുടെ കാറും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും നെടുങ്കണ്ടത്തിന് സമീപത്തുള്ള കൈലാസത്തിനു മുള്ളരിക്കുടിക്കും ഇടയിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക