ഇടുക്കി: ഇടുക്കി ജില്ലയിലെ ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാൻ കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്തും. ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ ഡാമുകളിലെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നിലവിലെ പോരായ്മകളും യോഗത്തിൽ ചർച്ചയായി.
സുരക്ഷാ വീഴ്ചയുണ്ടായ ഇടുക്കി ചെറുതോണി ഡാമിൽ പ്രത്യേക നിരീക്ഷണം നടത്തും. അവശ്യമെങ്കിൽ കൂടുതൽ നിരീക്ഷണ ക്യാമറകളും സന്ദർശകർക്കായുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക