കുട്ടികള്‍ക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം. മനസ്സിനും ശരീരത്തിനും കൃത്യമായ വിശ്രമം കിട്ടാന്‍ ഉറക്കം അത്യന്താപേക്ഷിതമാണ്. ഉറക്കം പ്രധാനമായും രണ്ടു ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുക. റാപ്പിഡ് ഐ മൂവ്മെന്റ് (REM) സ്ലീപ്, നോൺ റാപ്പിഡ് ഐ മൂവ്മെന്റ് (NREM) സ്ലീപ്.
ആദ്യത്തെ ഘട്ടത്തിലാണ് തലച്ചോർ നമ്മൾ കണ്ട കാഴ്ചകളെല്ലാം തരംതിരിച്ച് സൂക്ഷിക്കുന്നത്. ഈ സമയത്താണ് സ്വപ്നം കാണുന്നതും. ശരീരം പൂർണമായി റിലാക്സ് ചെയ്യുന്നത് രണ്ടാമത്തെ ഘട്ടത്തിലാണ്. ആന്റിഓക്സിഡൻസ് രക്തത്തെ ശുദ്ധീകരിക്കുന്ന സമയമാണിത്. ഈ രണ്ടു ഘട്ടവും ചേർന്നാലേ ഉറക്കം പൂർണമാകൂ. പഠിക്കുന്ന കുട്ടികൾക്ക് ഒന്നാം ഘട്ടത്തിലെ ഉറക്കം അസ്വസ്ഥമായാൽ പഠിച്ച കാര്യങ്ങൾ വേണ്ട വിധത്തിൽ തലച്ചോറിൽ സൂക്ഷിക്കാൻ കഴിയാതെ വരും.
പ്രായമേറിയവരേക്കാൾ ഉന്മേഷം കൂടുതൽ വേണ്ടവരാണ് കുട്ടികൾ. നല്ല വിശ്രമം കിട്ടിയില്ലെങ്കിൽ ഉന്മേഷവും ഉണ്ടാകില്ല. ഉറക്കം ശരിയല്ലാത്ത കുട്ടികൾക്ക് സ്വഭാവ വൈകല്യങ്ങൾ, ഏകാഗ്രത കുറവ്, പഠന വൈകല്യം, അമിത ക്ഷീണം എന്നിവയും ഉണ്ടാകാം.
കുട്ടികളുടെ ഉറക്കം കൃത്യമാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉറങ്ങാന്‍ കിടക്കുന്നതിന് കൃത്യമായ സമയം കണക്കാക്കുക. അത് ഒരു ശീലമാക്കിപ്പിക്കുക
കുട്ടികളെ അധിക സമയം ഫോണില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക. പ്രത്യേകിച്ച് ഉറങ്ങാന്‍ കിടക്കുന്ന സമയത്ത്. ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പ് ഡിജിറ്റൽ ഗെയിമും ടിവിയും ഓഫ് ചെയ്യണം. പകൽ ഇവ ഉപയോഗിക്കുന്നതിന് നിയന്ത്രണം വയ്ക്കുകയും വേണം.
ഇലക്ട്രോണിക് മാധ്യമങ്ങൾ കുട്ടിയുടെ മുറിയിൽ വയ്ക്കാതിരിക്കുക. കിടപ്പുമുറി ഉറങ്ങാനുള്ള ഇടമാണെന്ന് ചെറുപ്പത്തിലേ പഠിപ്പിക്കുക.
അവരോട് നന്നായി ഇടപഴകി സംസാരിക്കുക. കഥകള്‍ പറയുക, പാട്ട് പാടുക അങ്ങനെ അവരറിയാതെ തന്നെ ഉറക്കത്തിലേക്ക് വീഴും. കുട്ടികള്‍ക്ക് ശാന്തമായി ഉറങ്ങുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുക
അടുത്ത ദിവസം രാവിലെ കുട്ടിക്ക് സ്കൂളില്‍ പോവുമ്പോള്‍ എടുക്കാനുള്ളവയെല്ലാം രാത്രി തന്നെ തയ്യാറാക്കി വയ്ക്കുക. ഉറക്ക സമയത്തിനും എല്ലാ ശീലങ്ങള്‍ക്കും ഒരു കൃത്യത കൊണ്ടുവരിക
കുട്ടികൾക്ക് എന്തിനോടെങ്കിലും ഭയമുണ്ടെങ്കിൽ അത് മാറ്റിയെ ടുക്കണം. ഒന്നോ രണ്ടോ ദിവസം ഉറക്കം കിട്ടിയില്ലെങ്കിലും കുട്ടികൾ പകൽ ഉറങ്ങണമെന്നില്ല. ഉറക്കക്കുറവ് വികൃതിയായാകും കുട്ടി പുറത്തുകാട്ടുക. ദേഷ്യവും വാശിയും കടുംപിടുത്തവും കൂടെയുണ്ടാകും.
രാത്രി വൈകിയിരുത്തി പഠിപ്പിക്കുക, വെളുപ്പിനെ വിളിച്ചുണർത്തി ട്യൂഷൻ എന്നിവ കുട്ടിയുടെ നല്ല ഉറക്കത്തെ ബാധിക്കും. എന്ന ഈ അവസ്ഥ വന്നാൽ കുട്ടിക്ക് നന്നായി ഉറ ക്കം കിട്ടാതെ പഠനത്തിൽ പിന്നോട്ട് പോവുകയേ ഉള്ളൂ.
ഉറക്ക സമയത്തിന് ഒരു മണിക്കൂർ മുമ്പ് മക്കളെ ഭക്ഷണം കഴിപ്പിച്ച് ശീലിപ്പിക്കുക. ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ഭക്ഷണം നൽകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക