കാലങ്ങളായി അക്വേറിയം പരിപാലിക്കുന്നവർക്ക് പോലും സംശയമുള്ള ഒരു കാര്യമാണ് അക്വേറിയത്തിലെ വെള്ളം എപ്പോൾ മാറ്റണം എന്നുള്ളത്. ഫിൽറ്ററുകളും എയ്റേറ്ററുകളും സ്ഥിരമായി ഉപയോഗിക്കുകയും ആവശ്യമായ അളവിൽ മാത്രം തീറ്റ നൽകുകയും ചെയ്യുന്നതാണ് പതിവെങ്കിൽ വെള്ളം മാറ്റേണ്ട കാര്യമില്ല. ബാഷ്പീകരണം വഴിയും മറ്റും കുറയുന്ന വെള്ളം ടാങ്കിൽ ഒഴിച്ചാൽ മതിയാവും.
ഫിൽറ്ററുകൾ ഉപയോഗിക്കാത്ത ടാങ്കിൽ ആഴ്ചയിലൊരിക്കലെങ്കിലും മാലിന്യങ്ങൾ നീക്കം ചെയ്യണം. എന്നാൽ ടാങ്കിലെ ജലം മൊത്തത്തിൽ മാറ്റേണ്ട ആവശ്യമില്ല. മൊത്തം ജലത്തിന്റെ നാലിൽ ഒന്നുഭാഗം മാറ്റി പുതിയ ജലം ഒഴിച്ചാൽ മതിയാകും.
ക്ലോറിൻ അടങ്ങിയ ജലം ആണെങ്കിൽ ഒരു ബക്കറ്റിൽ പിടിച്ച് വച്ചശേഷം കുറച്ച് നേരം കഴിഞ്ഞ് ക്ലോറിൻ നിർമാർജനം ചെയ്യപ്പെട്ടു എന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ അക്വേറിയം ടാങ്കിൽ നിറക്കാൻ പാടുള്ളു. ക്ലോറിൻ മത്സ്യങ്ങൾക്ക് മാരകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക