റോഡിലെ കുഴിയിൽ വീണ് വിദ്യാർത്ഥിനി മരിച്ചു. മണിപ്പാലിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിൽ ബികോം അവസാന വർഷ വിദ്യാർത്ഥിനിയായ ശിവാനി (20) യാണ്. ചൊവ്വാഴ്ച ജന്മനാടായ കണ്ണൂരിലെ തയ്യിൽ സമൂഹ ശ്മശാനത്തിൽ സംസ്കരിച്ചു.
സുഹൃത്തും സഹപാഠിയുമായ ആലപ്പുഴ സ്വദേശി അജിത് കുറുപ്പ് കാലിന് പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഞായറാഴ്ച ബേക്കൽ കോട്ട സന്ദർശിച്ച് മണിപ്പാലിലേക്ക് മടങ്ങുകയായിരുന്ന അജിത്തും ശിവാനിയും കാസർകോട്-കാഞ്ഞങ്ങാട് തീരദേശ ഹൈവേയിൽ ചന്ദ്രഗിരി പാലത്തിന് സമീപം കുഴിയിൽ വീഴുകയായിരുന്നു. വൈകിട്ട് ഏഴുമണിയോടെയാണ് അപകടം.
ഇരുചക്രവാഹനത്തിൽ നിന്ന് തെറിച്ചുവീണ ശിവാനി തല ഇടിച്ച് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക