പ്രശസ്ത യൂട്യൂബർ ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന നയൻതാര നായികയായെത്തുന്ന ‘മണ്ണാങ്കട്ടി’യുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി. കാർത്തിയുടെ സർദാറിന്റെ നിർമ്മാതാവായ പ്രിൻസ് പിക്ചേഴ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നയൻതാരയ്ക്കൊപ്പം യോഗി ബാബുവും, ദേവദർശിനി, ഗൗരി കിഷൻ തുടങ്ങിയവരും സിനിമയിൽ അണി നിരക്കുന്നു. പൂർണമായും നായിക കേന്ദ്രീകൃതമായിരിക്കും ചിത്രം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നായികയെ കേന്ദ്രീകരിച്ച് ഒരുങ്ങുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷോൺ റോൾഡനാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക