കേരളത്തിന് സ്വന്തമായി ധാരാളം നൊസ്റ്റാൾജിയ ഉണർത്തുന്ന വിഭവങ്ങൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവിൽ വിളയിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഇത് വളരെയധികം ആരോഗ്യകരവുമാണ്. എന്തൊക്കെ ചേരുവകളാണ് ഇതിന് വേണ്ടതെന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകൾ
- അവൽ
- ശർക്കര
- നാളികേരം ചിരകിയത്
- നെയ്യ്
- ഏലക്ക പൊടി
- ചുക്കുപൊടി
- കടലപ്പരിപ്പ്
- ഉണക്കമുന്തിരി
- അണ്ടിപ്പരിപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ എടുത്തുവച്ച ശർക്കര അല്പം വെള്ളം ഒഴിച്ച് ഉരുക്കി എടുക്കണം. പിന്നീട് ചിരകി വെച്ച തേങ്ങ ഒരു പാനിലിട്ട് നല്ലതുപോലെ വറുത്തെടുക്കാം. ഇതേ പാനിലേക്ക് അല്പം നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും കടലപ്പരിപ്പും വറുത്തെടുക്കാം. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ശർക്കരപ്പാനി അരിച്ച് ഈ ചട്ടിയിലേക്ക് ചേർത്ത് തിളപ്പിക്കാം.
തിളച്ചു വന്ന ശർക്കര പാനിയിലേക്ക് വറുത്തുവെച്ച നാളികേരവും അണ്ടിപ്പരിപ്പും മുന്തിരിയും കടലപ്പരിപ്പും കൂടി ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അല്പം ഏലക്കാപ്പൊടിയും ചുക്കുപൊടിയും ചേർത്ത് കൊടുക്കാം. നല്ലതുപോലെ ഒന്നുകൂടി മിക്സ് ചെയ്തതിനുശേഷം അവൽ കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം. രുചികരമായ അവൽ വിളയിച്ചത് റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക