2021ലാണ് സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞത്. വളരെ ചെറിയ കാലം മാത്രം നീണ്ടു നിന്ന ദാമ്പത്യമായിരുന്നു അത്. പിന്നാലെ നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ ഡേറ്റിംഗിലാണ് എന്ന വാര്‍ത്ത പരന്നിരുന്നു.
എന്നാല്‍ അത് നാഗ ചൈതന്യയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോൾ സാമന്തയുടെയും നാഗ ചൈതന്യയുടെയും കഥയില്‍ ഇപ്പോള്‍ പുതിയൊരു ട്വിസ്റ്റ് എന്നാണ് വിവരം. സാമന്തയുടെയും നാഗ ചൈതന്യ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് വീണ്ടും ഒന്നിക്കുന്നോ എന്ന ചര്‍ച്ചയാണ് പുതിയ സംഭവത്തിലൂടെ കനക്കുന്നത്. ഇരുവരുടെയും പഴയ വിവാഹ ഫോട്ടോയാണ് ഇപ്പോള്‍ വീണ്ടും സാമന്ത തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക