മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന കണ്ണൂർ സ്ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 28ന് ചിത്രം തീയറ്ററുകളിൽ എത്തും. സെൻസറിങ്ങിൽ യു എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിൽ എ എസ് ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായി മമ്മൂട്ടി സ്ക്രീനിൽ എത്തും.
റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഡോക്ടർ റോണിയും ഷാഫിയും ചേർന്നാണ്. ചിത്രത്തിൽ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരിഷ്, റോണി ഡേവിഡ്, മനോജ് കെ യു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായി ഒരുക്കുന്ന കണ്ണൂർ സ്ക്വാഡ് ദുൽക്കർ സൽമാന്റെ വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക