ഐഎസ്എൽന്റെ പത്താം സീസൺ കൊച്ചിയിൽ ഇന്ന് ആവേശകരമായ തുടക്കം. കൊച്ചിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് കിരീടം ഉയർത്തും എന്ന ശുഭപ്രതീക്ഷയിലാണ് ആരാധകർ. 12 ടീമുകൾ കളിക്കുന്ന ഇത്തവണത്തെ സീസണ് ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്നു എന്ന് പ്രത്യേകതയുണ്ട്. ഐ ലീഗ് ചാമ്പ്യന്മാരായി പ്രമോഷൻ ലഭിച്ച പഞ്ചാബ് എഫ് സി യും ഇതിൽ ഉൾപ്പെടുന്നു.
കൊച്ചിയിലെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8:00 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ സീസണിലെ ടീമിൽ നിന്ന് സാരമായ അഴിച്ചുപണികളോടെ ആണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക