പൊന്നിയിൻ സെല്വൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ വീണ്ടും ഒന്നാം നിരയിലേക്ക് ഉയര്‍ന്ന തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് തൃഷ. തൃഷ നായികയാകുന്ന മറ്റൊരു വമ്പൻ ചിത്രമാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. വിജയ്യുടെ നായികയായി തൃഷ എത്തുമ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റാകും എന്നാണ് പ്രതീക്ഷ.
ഇപ്പോഴിതാ താരം വിവാഹത്തിനൊരുങ്ങുകയാണെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു. ഇതില്‍ പ്രതികരണവുമായി തൃഷ രംഗത്ത് എത്തിയിരിക്കുകയാണ്. എക്സിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം
പ്രിയപെട്ടവരെ ശാന്തമായിരിക്കൂ, അഭ്യൂഹങ്ങള്‍ പരത്താതിരിക്കു എന്നാണ് താരം വ്യക്തമാക്കുന്നത്. നടി തൃഷയുടെ വരൻ മലയാള സിനിമ നിര്‍മാതാവാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്.
DEAR “YOU KNOW WHO YOU ARE AND YOUR TEAM”,
“KEEP CALM AND STOP RUMOURING”
CHEERS!— Trish (@trishtrashers) September 21, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക