മലയാളത്തിന്റെ മധുവസന്തം പ്രിയ താരം മധു ഇന്ന് നവതിയുടെ നിറവിലാണ്. സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവരും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേരാണ് താരത്തിന് ആശംസകളും ആയി എത്തുന്നത്. ഇപ്പോഴിതാ പ്രിയതാരം മധുവിന് നവതി ആശംസകൾ അറിയിച്ച് മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മധുവിന് നവതി ആശംസകൾ അറിയിച്ചുകൊണ്ട് മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ;
” തേൻ മധുരമുള്ള വാക്കിന്…. പലകാലങ്ങളിലായി പടർന്നു നിൽക്കുന്ന മഹാവൃക്ഷത്തിന്… തലമുറകൾക്ക് പകർന്നു നൽകുന്ന പിതാമഹ സ്നേഹത്തിന്… കടലിന്റെ വിശാലതയോളം നിറയുന്ന അനശ്വര കഥാപാത്രങ്ങളുടെ ഉടമയ്ക്ക്… പ്രിയപ്പെട്ട മധു സാറിന്… നവതി ആശംസകൾ… ഇനിയും മധുരിക്കുക… “
പ്രതികരിക്കാൻ ഇവിടെ എഴുതുക