13 കാരി പെൺകുട്ടിയെ കടന്നു പിടിച്ച യുവാവ് വള്ളികുന്നം പൊലീസിന്റെ പിടിയിൽ. ചാരുംമൂട് കണ്ണനാകുഴി കല്ലു കുളത്തിന് സമീപം പന്തപ്ലാവിൽ വീട്ടിൽ രാജ്കുമാർ (38 )ണ് പൊലീസിന്റെ കസ്റ്റഡിയിൽ ആയത്.
സെപ്റ്റംബർ 24 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ ആളില്ലാത്ത തക്കം നോക്കി പെൺകുട്ടിയെ ശല്യം ചെയ്തപ്പോൾ കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ബന്ധുവും അയൽവാസിയുമായ യുവാവാണ് കുട്ടിയെ ഇയാളിൽ നിന്നും രക്ഷപ്പെടുത്തിയത്
. മദ്യലഹരിയിലായിരുന്ന പ്രതിയിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുന്നതിടയിൽ അയൽവാസി നിന്നും തലയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് പ്രതിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചികിൽസയിൽ കഴിഞ്ഞ പ്രതിയെ ഇന്നാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം കായംകുളം ഒന്നാം ക്ലാസ് മജിട്രോറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക