ഗജപതി: ഒഡീഷയിലെ ഗജപതി ജില്ലയിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ദമ്പതികളെ വെട്ടിക്കൊന്ന് നാട്ടുകാർ. ഘോഡപങ്ക ഗ്രാമത്തിലെ കപിലേന്ദ്ര ഇയാളുടെ ഭാര്യ സസ്മിത മാലിക് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവർ കൊല്ലപ്പെടുന്നത്.
രാത്രി എട്ട് മണിയോടെ കപിലേന്ദ്രയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ നാട്ടുകാർ കയ്യിലുണ്ടായിരുന്ന മാരകായുധങ്ങള്‍ ഉപയോഗിച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. ഇത് കണ്ട് ഭയന്ന് പുറത്തേക്ക് ഓടിയ സസ്മിതയെ അക്രമികള്‍ പിന്തുടർന്ന് കൊലപ്പെടുത്തി . സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൊല്ലപ്പെട്ട ദമ്പതികളുടെ കുടുംബം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക