സമുദ്രത്തിൽ ഏറ്റവും ആഴത്തിൽ അതിജീവിക്കുന്ന വൈറസുകളെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ബാക്ടീരിയകളിൽ ജീവിച്ച് അവയെ ഉപയോഗിച്ച് പ്രജനനം നടത്തുന്ന ബാക്ടീരിയോഫേജ് വിഭാഗത്തിൽപെടുന്ന വൈറസുകളാണ് ഇവ. 8900 മീറ്റർ അഥവാ 9 കിലോമീറ്ററോളം ആഴത്തിലാണ് ശാസ്ത്രജ്ഞർ ഇവയെ കണ്ടെത്തിയിരിക്കുന്നത്. പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ച് മേഖലയിലാണ് വൈറസുകൾ കാണപ്പെടുന്നത്.
ഹാലോമോനാസ് എന്ന വിഭാഗത്തിലുള്ള ബാക്ടീരിയകളെയാണ് ഈ വൈറസുകൾ ആക്രമിക്കുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിലെ ചൂടു ജലധാരകൾ സ്ഥിതി ചെയ്യുന്നതിനു ചുറ്റുമാണ് ഇവയുടെ ആവാസവ്യവസ്ഥ. 2030ൽ ടൈറ്റാനിക് കപ്പൽ ബാക്ടീരിയകളുടെ ആക്രമണത്തിൽ നശിക്കുമെന്നാണു കരുതപ്പെടുന്നത്. ടൈറ്റാനിക്കിനെ ആക്രമിച്ചുകൊണ്ടിരിക്കുന്ന ബാക്ടീരിയകളും ഇവയുടെ കുടുംബത്തിൽപെട്ടതാണ്. ഹാലോമോനാസ് ടൈറ്റാനിക്കയെന്നാണ് ഈ വൈറസ് അറിയപ്പെടുന്നത്.
ഇപ്പോൾ കണ്ടെത്തിയ ഇനം ബാക്ടീരിയോ ഫേജ് വൈറസ് ലോകത്തു സർവസാധാരണമായി കാണപ്പെടുന്നതാണ്. എന്നാൽ ഇത്രയും ആഴത്തിൽ ഇവ കാണപ്പെട്ടതാണ് ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക