അടുത്ത വര്‍ഷം ജനുവരി 22-ന് അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ നടക്കുമെന്ന് രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്മാന് നൃപേന്ദ്ര മിശ്ര. ജനുവരി 20-നും 24-നും ഇടയില്‍ ഏത് ദിവസവും നടത്താവുന്ന പ്രാണ്‍ പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തീയതി സംബന്ധിച്ച അവസാന തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും നൃപേന്ദ്ര മിശ്ര അറിയിച്ചു.മൂന്നുനിലകളിലുള്ള ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ പണി ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും.
രാം ലല്ല വിഗ്രഹം പ്രതിഷ്ഠിച്ച് ജനുവരി 24-ഓടെ ഭക്തര്‍ക്ക് ക്ഷേത്രം തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക