മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകനായ റോബി വർഗീസ് രാജ് ഒരുക്കുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. ‘മൃദു ഭാവേ, ദൃഢ കൃത്യേ’ എന്ന് തുടങ്ങുന്ന കേരള പോലീസിന്റെ ആപ്തവാക്യത്തിലുള്ള ഗാനം ആലപിച്ചിരിക്കുന്നത് സുഷിൻ ശ്യാം ആണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ളവേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. നടൻ റോണി ഡേവിഡും ഷാഫിയും തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് മമ്മൂട്ടി എത്തുന്നത്.
കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗാം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്,റോണി ഡേവിഡ്,മനോജ് കെ യു അർജുൻ രാധാകൃഷ്ണൻ, ധ്രുവൻ, ഷെബിൻ വിൽസൺ, ശ്രീകുമാർ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പ്രവീൺ പ്രഭാകർ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛയാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് റാഹിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക