‘ആൻ ഓർഡിനറി വുമൺ’ എന്ന അടിക്കുറിപ്പോടെ പങ്കുവെക്കപ്പെട്ട മലയാളികളുടെ പ്രിയ താരം അർച്ചന കവിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഒരു മരച്ചുവട്ടിൽ ഇരുന്ന് കയ്യിൽ മൈലാഞ്ചി ഇടുകയും കണ്ണെഴുതുകയും ബീഡി വലിക്കുകയും എല്ലാം ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ചുവപ്പു നിറത്തിലുള്ള ബ്ലൗസിന് ലൈറ്റ് പീച്ച് നിറത്തിലുള്ള സിമ്പിൾ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. നെറ്റിയിൽ ചുവപ്പ് നിറത്തിലുള്ള വലിയ പൊട്ടും ചുവപ്പ് കുപ്പിവളകളും താരത്തെ കൂടുതൽ സുന്ദരിയാക്കി.
ഐസോ ഗ്രാഫിയുടേതാണ് ചിത്രത്തിന്റെ ആശയങ്ങൾ. ചിത്രങ്ങൾ പകർത്തി ഇരിക്കുന്നതും ഇവർ തന്നെയാണ്. നിരവധി പേരാണ് താരത്തിന്റെ ലുക്കിനും ഐസോഗ്രാഫിയുടെ കൺസെപ്റ്റിനെയുമെല്ലാം പ്രശംസിച്ചുകൊണ്ട് രംഗത്ത് വരുന്നത്.
https://www.instagram.com/p/Cxkwp15xT4D/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക