ഉയിരിനും ഉലകിനും ഇന്ന് പിറന്നാൾ; പിറന്നാൾ ദിനത്തിൽ മക്കളുടെ മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശ് ശിവനും
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും മക്കളായ ഉയിരും ഉലകവും ഇന്ന് ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. പിറന്നാളിനോടനുബന്ധിച്ച് മക്കളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരങ്ങൾ.
മക്കൾക്കൊപ്പം ഉള്ള ചിത്രങ്ങളും വീഡിയോകളും ഇരുവരും പങ്കുവയ്ക്കാറുണ്ട് എങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് ആദ്യമായാണ് ഇരുവരും മക്കളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. അടുത്തിടെയാണ് നയൻതാര മക്കൾക്കൊപ്പം ഉള്ള മാസ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്നത്.
വിഘ്നേശ് ശിവൻ തന്നെ എഴുതിയ അച്ഛൻ മക്കൾ സ്നേഹം വർണ്ണിക്കുന്ന ജയിലറിലെ മനോഹരമായ ഗാനത്തിന്റെ അകമ്പടിക്കൊപ്പം ആയിരുന്നു ഇരുവരും മക്കളുടെ ചിത്രങ്ങൾ ആരാധകർക്കുവേണ്ടി പങ്കുവച്ചത്.
മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിഘ്നേശ് ശിവൻ കുറിച്ച ഹൃദയഹാരിയായ കുറിപ്പ്;
” എൻ മുഖം കൊണ്ട എൻ ഉയിർ… എൻ ഗുണം കൊണ്ട എൻ ഉലക്…. ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാൻ വളരെ കാലമായി കാത്തിരിക്കുന്നു…. എന്റെ പ്രിയപ്പെട്ട ആൺമക്കൾ. വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറമായി അപ്പയും അമ്മയും നിങ്ങളെ സ്നേഹിക്കുന്നു. ഈ ജീവിതത്തിൽ എന്തിനും ഏതിനും അപ്പുറം…. നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും. നിങ്ങൾ എല്ലാ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു. ഈ ഒരു വർഷം മുഴുവനും ജീവിതകാലം മുഴുവൻ വിലമതിക്കാനുള്ള നിമിഷങ്ങളാൽ നിറഞ്ഞിരിക്കുന്നു. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. നിങ്ങളാണ് ഞങ്ങളുടെ ലോകവും… ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും”.
https://www.instagram.com/p/CxqewRtS_xX/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
ആരാധകരും സിനിമ മേഖലയിലുള്ളവരും ഉൾപ്പെടെ നിരവധി പേരാണ് ഉയിരിനും ഉലകത്തിനും പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. രുദ്രനീൽ എൻ ശിവ, ദൈവിക് എൻ ശിവ എന്നിങ്ങനെയാണ് ഉയിരിന്റെയും ഉലകത്തിന്റെയും യഥാർത്ഥ പേരുകൾ. ഇതിലെ എൻ നയൻതാരയെ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക