പത്തനംതിട്ട: പൊടിയാടിയില്‍ പോലീസിന് നേരെ തട്ടി കയറിയ സംഭവത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയെ ഒന്നാം പ്രതി. തിരുവഞ്ചൂരിനെതിരെ പോലീസ് കേസെടുത്തു. പുളിക്കീഴ് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കേസില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉള്‍പ്പെടെ 22 പ്രതികളാണുള്ളത്. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
കേസ് നിയമപരമായി നേരിടുമെന്ന് തിരുവഞ്ചൂര്‍ വെളിപ്പെടുത്തി. പ്രതിഷേധിക്കാന്‍ പോലും സമ്മതിക്കാത്ത ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് താണ്ഡവം നടത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
സി പി എം ഭരിക്കുന്ന നെടുമ്പ്രം പഞ്ചായത്തിലെ കുടുംബശ്രീ അഴിമതിക്കെതിരായ സമരത്തിനിടയായിരുന്നു സംഘര്‍ഷവും പോലീസുമായി വാക്കേറ്റവും നടന്നത്. പൊലീസ് സി പി എം ന് ഒത്താശ നടന്നെന്ന് ആരോപിച്ചായിരുന്നു തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന് നേരെ തിരുവഞ്ചൂര്‍ തട്ടിക്കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക