ലോക ടൂറിസം ദിനത്തിൽ അഭിമാന നേട്ടം കരസ്ഥമാക്കി കേരള ടൂറിസം. കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ടൂറിസം പുരസ്കാരം ലോക ടൂറിസം ദിനത്തിൽ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിന് ലഭിച്ചു. രാജ്യത്തെ തന്നെ ബെസ്റ്റ് ടൂറിസം വില്ലേജ് എന്ന പുരസ്കാരമാണ് കാന്തല്ലൂർ സ്വന്തമാക്കിയത്.
കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ഗ്രാമമാണ് കാന്തല്ലൂർ. പരമ്പരാഗത ജീവിതരീതികൾക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നൽകി പഞ്ചായത്തുമായി ചേർന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ ആണ് കാന്തല്ലൂരിലെ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കിയത്. ജനപങ്കാളിത്തത്തോടെ ടൂറിസം വളർച്ചയ്ക്ക് വേണ്ടി പദ്ധതികൾ തയ്യാറാക്കിയതിനാണ് പുരസ്കാരം ലഭിച്ചത്.
കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ലോകത്തിന്റെ സൗന്ദര്യവും വൈവിധ്യവും ആഘോഷിക്കാനുള്ള അവസരമായും ഭാവി തലമുറകൾക്കായി ഭൂമിയെ സംരക്ഷിക്കാനുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്വം കൂടി ഓർമിപ്പിക്കുന്ന അതിനാണ് ലോക ടൂറിസം ദിനം ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക