വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ഭക്തർ ഭഗവാന് സമർപ്പിച്ചത് 1101 കിലോ തൂക്കമുള്ള ഭീമൻ ലഡു. മാഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ടേക്ടി ഗണേശ് മന്ദിരത്തിലാണ് ലഡു സമർപ്പിച്ചത്. 5 അടിയോളം നീളമുള്ള ലഡുവിന്റെ മുകൾഭാഗം 22 ക്യാരറ്റ് സ്വർണം കൊണ്ട് പൊതിഞ്ഞിരുന്നു.
22 പേരുൾപ്പെടുന്ന സംഘമാണ് ലഡു വിഗ്രഹത്തിനു മുന്നിൽ തന്നെ തയ്യാറാക്കി ഭഗവാന് സമർപ്പിച്ചത്. ഇതിന്റെ ഭാഗമായി പ്രത്യേക പൂജകളും നടത്തി.
https://www.instagram.com/p/CxqRVCVIhvl/
പ്രതികരിക്കാൻ ഇവിടെ എഴുതുക