വെള്ളരിക്ക കഴിക്കാന്‍ മിക്കവർക്കും ഇഷ്ടമായിരിക്കും. വെള്ളരിക്കയിൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളത്തിന്റെ അംശമാണ് ഉള്ളത്. ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ ഒരു ഗ്ലാസ് വെള്ളരിക്ക ജ്യൂസ് കഴിച്ചാൽ മതി.
ആന്റി ഓക്സിഡന്റുകൾ വെള്ളരിക്കയിൽ നിരവധിയാണ്. ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ വെള്ളരിക്കയിലുണ്ട്. ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക.
ഇതിലെ ഉയർന്ന ജലത്തിന്റെ അംശം ദഹന ക്രമത്തിന് ഒരു മികച്ച ആഹാരമാണ്
. വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ഭക്ഷണം ദഹനനാളത്തിലൂടെ വേഗത്തിൽ കടന്നുപോകാൻ സഹായിക്കുന്നു. നെഞ്ചെരിച്ചിൽ, അസിഡിറ്റി, അൾസർ, മലബന്ധം മുതലായ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ വെള്ളരിക്ക അടങ്ങിയ ലഘുഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. കുടലിന്റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. നിര്‍ജ്ജലീകരണത്തെ തടയാനും വെള്ളരിക്ക ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക