കൊച്ചി: എറണാകുളത്ത് പുതുവൈപ്പിൻ ഐ.ഒ.സി പ്ലാന്റിൽ വാതക ചോർച്ച. എൽ.പി.ജിയുമായി ചേർക്കുന്ന മെർക്കാപ്ടൻ വാതകമാണ് ചോർന്നത്.
വാതക ചോർച്ചയെ തുടർന്ന് പ്രദേശവാസികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ ഉടനെ ഫയർഫോഴ്സ് സംഘം ഐ.ഒ.സി പ്ലാന്റിലെത്തി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും പ്രശ്നം പരിഹരിച്ചതായും ഐ.ഒ.സി അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക