സമൂഹമാധ്യമങ്ങളിൽ വൈറലായി സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുത്തൻ ലുക്ക്. ‘തലൈവർ 170’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി 10 ദിവസത്തേക്ക് കേരളത്തിൽ എത്തിയതാണ് താരം.
തിരുവനന്തപുരത്ത് ചിത്രീകരണത്തിന് എത്തിയ താരത്തെ കാണാൻ തടിച്ചു കൂടിയ ആരാധകരെ കാറിന്റെ സൺ റൂഫ് തുറന്ന് രജനി അഭിവാദ്യം ചെയ്യുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ബിജു സി ജി പകർത്തിയ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ശംഖുമുഖത്തെ ഒരു വീടും വെള്ളായണി കാർഷിക കോളേജും ആണ് കേരളത്തിൽ തലൈവർ 170 ന്റെ ലൊക്കേഷനുകൾ ആകുന്നത്.
മലയാളത്തിൽ നിന്നും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ,ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ അമിതാഭ് ബച്ചൻ, റാണദഗുപതി, തുഷാര വിജയൻ, ഋതിക സിംഗ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടി ജെ ജ്ഞാനവേൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പോലീസ് കഥാപാത്രമായാണ് രജനി എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്ന അനിരുദ്ധ് ആണ്.
https://www.instagram.com/p/CyBliyHSKVl/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക