പബ്ലിക് സർവീസ് കമ്മീഷന്റെ വിവിധ തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞദിവസം ചേർന്ന യോഗം തീരുമാനിച്ചു.
യോഗത്തിലെ തീരുമാനം അനുസരിച്ച് ജനറൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ 16 തസ്തികകളിലും ജില്ലാതലത്തിൽ 9 തസ്തികകളിലും സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒരു തസ്തികയിലും ജില്ലാതലത്തിൽ രണ്ട് തത്തികയിലും എൻസിഎ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ നാല് തസ്തികയിലും ജില്ലാതലത്തിൽ ഏഴു തസ്തികയിലും ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. 8 തസ്തികകളിൽ സാധ്യത പട്ടിക പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക