ഡൽഹി: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ വിമാനം ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 235 ഇന്ത്യക്കാരാണ് രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. 16 മലയാളികളും വിമാനത്തിൽ എത്തിയതായാണ് വിവരം.
കേരളത്തിൽ എത്തുന്നതിന് താല്പര്യം അറിയിച്ച് കേരള ഹൗസ് വെബ് സൈറ്റിൽ 20 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, ഇസ്രയേലിൽ നിന്ന് ആദ്യ സംഘത്തിലെ മലയാളികള്‍ ഇന്നലെ തിരികെയെത്തിയിരുന്നു. ആദ്യ വിമാനത്തിൽ 212 പേരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക