ശ്രീനഗർ: ജമ്മുവിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ സൈനികന് പരിക്ക് പറ്റി. ജമ്മു കശ്മീരിൽ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് അടുത്ത് കുഴിബോംബ് പൊട്ടിത്തെറിച്ചാണ് സൈനികന് അപകടം ഉണ്ടായത്. ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം കാര്യം റിപ്പോർട്ട് ചെയ്തത്.
നൗഷേര സെക്ടറിലെ ഫോർവേഡ് കൽസിയാൻ ഗ്രാമത്തിലാണ് സംഭവം നടന്നത്. അബദ്ധത്തിൽ സൈനികൻ കുഴിബോംബിന് മുകളിൽ ചവിട്ടുകയായിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന റൈഫിൾമാൻ ഗുരുചരൺ സിംഗ് എന്ന സൈനികനാണ് അപകടമുണ്ടായത്.
സൈനികനെ ഉടൻ തന്നെ അടുത്തുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷകൾ നൽകി. ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഉധംപൂരിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് സൈനികനെ ഹെലികോപ്റ്ററിൽ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക