ചൂടോടം ആഹാരം കഴിക്കുമ്പോഴും ചൂടുള്ള ചായ കുടിക്കുമ്പോഴും നാവ് പൊള്ളാത്തവരായി ചുരുക്കം പേരെ കാണുകയുള്ളു. നാവ് പൊള്ളി കഴിഞ്ഞാല്‍ പിന്നെന്ത് കഴിച്ചാലും രൂചി അനുഭവപ്പെടാറില്ല. എന്നാല്‍ നാവ് പൊള്ളിയാലുണ്ടാകുന്ന തരിപ്പും പുകച്ചിലുമൊക്കെ വേഗത്തില്‍ മാറ്റാന്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ മതിയാകും.
നാവിന് ഏറ്റ പൊള്ളല്‍ വേഗത്തില്‍ മാറുന്നതിനും പുകച്ചില്‍ കുറയ്ക്കുന്നതിനും ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് തേന്‍. നാവ് പൊള്ളിയാല്‍ ഇടനടി കുറച്ച് തേന്‍ പൊള്ളിയ ഭാഗത്ത് പുരട്ടാവുന്നതാണ്. തേന്‍ ഇടയ്ക്കിടയ്ക്ക് പൊള്ളിയ ഭാഗത്ത് ചെറിയ രീതിയില്‍ പുരട്ടി കൊടുത്തു കൊണ്ടിരിക്കുക. ഇത് വേഗത്തില്‍ തന്നെ പുകച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.
നാവ് പൊള്ളിയാല്‍ രണ്ട് മൂന്ന് പുതിനയില എടുത്ത് വായയില്‍ ഇട്ട് നന്നായി ചവച്ചരയ്ക്കണം. അതിന് ശേഷം ഇത് പൊള്ളിയ ഭാഗത്ത് കുറച്ച് നേരം വെക്കാവുന്നതാണ്. ഇത് വേഗത്തില്‍ തന്നെ പുകച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ മുറിവ് വേഗത്തില്‍ ഉണങ്ങുന്നതിനും ഇത് സഹായിക്കുന്നുണ്ട്. നാവ് പൊള്ളിയാല്‍ തൈര് എടുത്ത് വായയില്‍ ഇടുന്നതും നല്ലതാണ്. അപ്പോള്‍ തന്നെ ഇറക്കാതെ കുറച്ച് നേരം വായയില്‍ വെച്ചതിന് ശേഷം ഇറക്കാവുന്നതാണ്. ഇത് വേഗത്തില്‍ തന്നെ പുകച്ചില്‍ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്നതാണ്. അതുപോലെ തന്നെ തൈരില്‍ ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് വേഗത്തില്‍ പൊള്ളലേറ്റ ഭാഗത്തെ മുറിവ് ഉണക്കുകയും ചെയ്യുന്നു.
നാവ് പൊള്ളിയാല്‍ കുറച്ച് ഇഞ്ചി നീര് എടുത്ത് അത് തേനില്‍ ചാലിച്ച് നിങ്ങള്‍ക്ക് പൊള്ളല്‍ ഏറ്റ ഭാഗത്ത് പുരട്ടാവുന്നതാണ്. അതുമല്ലെങ്കില്‍ കുറച്ച് ഇഞ്ചി ചതച്ച് തണുത്ത വെള്ളത്തില്‍ ഇട്ട് മിക്സ് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് വായയില്‍ കുറച്ച് നേരം വെച്ച് കവിള് കൊള്ളാവുന്നതാണ്. ഇതും സത്യത്തില്‍ വേഗത്തില്‍ തന്നെ പൊള്ളിയതിന്റെ പുകച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. കറ്റാര്‍വാഴ ജെല്‍ എടുത്ത് പൊള്ളിയ ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് വേഗത്തില്‍ തന്നെ പുകച്ചില്‍ കുറയ്ക്കാനും മുറിവ് വേഗത്തില്‍ ഉണങ്ങാനും നിങ്ങളെ സഹായിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക