എരുമേലി: ശബരിമലയിലേക്ക് പോയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു. എരുമേലിക്ക് സമീപം കണമലയില്‍ ഇന്നു രാവിലെ 6.15ഓടെയാണ് അപകടം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
ആന്ധ്രയില്‍ നിന്നുള്ള ഭക്തരുടെ വാഹനമാണ് മറിഞ്ഞത്. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അപകടത്തിന് പിന്നാലെ ഗതാഗതം താല്‍ക്കാലികമായി തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക