ജോഷിയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനായി എത്തുന്ന ചിത്രം ‘ആന്റണി’യുടെ ടീസര്‍ റിലീസായി. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന പുതിയ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ആന്റണിക്ക്. പൊറിഞ്ചു മറിയം ജോസില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ്, വിജയരാഘവന് എന്നിവര്‍ തന്നെ ആണ് ആന്റണിയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
കല്യാണി പ്രിയദര്‍ശനും ആശ ശരത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐന്സ്റ്റീന് മീഡിയക്ക് വേണ്ടി ഐന്സ്റ്റീന് സാക് പോളും നെക്സ്റ്റല്‍ സ്റ്റുഡിയോ, അള്‍ട്രാ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്നീ ബാനറുകള്‍ക്ക് വേണ്ടി സുശീല്‍ കുമാര്‍ അഗ്രവാളും നിതിന്‍ കുമാറും രജത് അഗ്രവാളും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസിനാണ് ചിത്രത്തിന്റെ വിതരണാവകാശം.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധര്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ ഏറെ തരംഗം തീര്‍ത്തിരുന്നു. രാജേഷ് വര്‍മയാണ് തിരക്കഥ. ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്, സംഗീത സംവിധാനം ജേക്സ് ബിജോയ് ആണ് നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക