പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം നിയന്ത്രിക്കാൻ സഹായകമായേക്കാവുന്ന ഒന്നാണ് തേയില.
തേയില കുടിക്കുന്നത് രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കുമെന്ന് പഠനം. യൂറോപ്യന്‍ അസോസിയേഷന് ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റീസിലാണ് പഠനം പ്രസിദ്ധീകരിച്ചത്. തേയിലയിലെ പോളിഫിനോയിലും ആന്റിഓക്സിഡന്റുമാണ് ഷുഗര്‍ നിയന്തിക്കാൻ സഹായിക്കുന്നത്.
പതിവായി തേയില കുടിക്കുന്നത് പ്രീഡയബറ്റിക് വരാനുള്ള സാധ്യത 53 ശതമാനം കുറയ്ക്കുമെന്നും ടൈപ്പ് 2 ഡയബറ്റിക് വരാനുള്ള സാധ്യത 47 ശതമാനം കുറയ്ക്കുമെന്നുമാണ് പഠനത്തിൽ പറയുന്നത്. ചൈനയിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക