ബെംഗളൂരു: ബെംഗളുരുവില്‍ മലയാളി നീന്തല്‍ പരിശീലകന് സ്വിമ്മിങ് പൂളില്‍ വീണ് മരിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്. പാലക്കാട് കൊടുവയൂര്‍ സ്വദേശി അരുണ്‍ ആണ് മരിച്ചത്. ഇന്ദിരാ നഗര്‍ എച്ച് എ എല്‍ സെക്കന്റ് സ്റ്റേജില്‍ പ്രവര്‍ത്തിക്കുന്ന സ്വിമ്മിങ്ങ് അക്കാദമിയിലെ സ്വിമ്മിങ് പൂളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അരുണ്‍ രണ്ടുമാസം മുമ്പാണ് ജോലിക്ക് പ്രവേശിച്ചത്.
അതേസമയം മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ചിന്മയ മിഷന് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന അരുണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക