ആരോഗ്യസംരക്ഷണത്തിന് വളരെ മികച്ച ഒന്നാണ് മത്തന്‍. മത്തന്റെ ഇലയും പൂവും കുരുവുമൊക്കെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും മത്തന്റെ ആരോഗ്യങ്ങളെ കുറിച്ച് വലിയ അറിവുകളില്ല എന്നതാണ് വാസ്തവം. സുപ്രധാന ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും ശക്തി കേന്ദ്രമാണ് മത്തങ്ങ. മത്തങ്ങയിലുള്ള ആന്റിഓക്സിഡന്റുകള്‍, മഗ്നീഷ്യം, സിങ്ക് ഫാറ്റി ആസിഡുകള്‍ എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കുന്നു.
ഹൃദയത്തിന്റെ ആരോഗ്യത്തിനും മത്തന്‍ നല്ലതാണ്. വിറ്റാമിന്‍-എ, ഫ്ലൂവനോയ്ഡ് പോളിഫെനോളിക് ആന്റിഓക്സിഡന്റുകള്‍, ല്യൂട്ടിന്‍, സാന്തിന്‍, കരോട്ടിനുകള്‍ എന്നിവയാലും സമ്പന്നമാണ്. കൂടാതെ പ്രോട്ടീന്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെയും നല്ല ഉറവിടമാണ് മത്തങ്ങ.
അതുപോലെ തന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മത്തങ്ങ. കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ മത്തങ്ങ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 100 ഗ്രാം മത്തങ്ങയില്‍ 26 കലോറിയും 200 ഗ്രാം മത്തങ്ങയില്‍ ഒരു ഗ്രാം ഫൈബറുമാണ് അടങ്ങിയിരിക്കുന്നത്. ദീര്‍ഘനേരം വിശപ്പ് അനുഭവപ്പെടാതെ കഴിയാന്‍ മത്തങ്ങ നിങ്ങളെ സഹായിക്കുന്നു. ദഹനത്തിനും ഉത്തമമാണ്.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മത്തങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. നാരുകള്‍ അടങ്ങിയ മത്തങ്ങയും മത്തന്റെ കുരുവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. മത്തങ്ങ പതിവായി കഴിക്കുന്നത് ചില ക്യാന്‍സറിന്റെ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുന്നു.
മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു. മത്തങ്ങാക്കുരു പോലും ആരോഗ്യത്തിന് നല്ലതാണ്. മത്തങ്ങയില്‍ അടങ്ങിയ ബീറ്റാ കരോട്ടിന്‍ ചര്‍മ്മത്തിലെ ചുളിവുകളും ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന കേടുപാടുകളും തടയുന്നു. ഒപ്പം ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക