കോട്ടയം: കോട്ടയം മുണ്ടക്കയത്ത് മകനെ വെട്ടിക്കൊന്ന കേസിൽ അമ്മയെ അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിൽ ശല്യം പതിവായതോടെയാണ് മകനെ അമ്മ കോടാലി കൊണ്ട് വെട്ടുകയായിരുന്നു. ഈ മാസം 20 നായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ അനുദേവൻ (45)ആണ് ഇന്ന് മരിച്ചത്.
സംഭവത്തിൽ അമ്മ സാവിത്രിയമ്മ (73)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, മദ്യ ലഹരിയിൽ സ്ഥിരമായി എത്തുന്ന മകന്റെ ശല്യം സഹിക്കാതെയായിരുന്നു ആക്രമിച്ചതെന്ന് അമ്മ പൊലീസിന് മൊഴി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക