കോട്ടയം നസീറും ജോസ്കുട്ടി ജേക്കബും പ്രധാനവേഷങ്ങളിലെത്തുന്ന ‘റാണി ചിത്തിര മാർത്താണ്ഡ’ നാളെ തീയേറ്ററുകളിൽ എത്തുന്നു. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ചിത്രത്തിൽ കീർത്തന ശ്രീകുമാറാണ് നായികയായെത്തുന്നത്.
വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ പിങ്കു പീറ്റർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. കുടുംബബന്ധങ്ങളും പ്രണയബന്ധങ്ങളും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമായാണ് സിനിമയെത്തുന്നതെന്നായിരുന്നു ട്രെയിലർ നൽകിയ സൂചന.
വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്. രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക