കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറിയ സംഭവത്തില്‍ സാങ്കേതിക, സുരക്ഷാ പിഴവുകള്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി റെയില്‍വേ. കാഞ്ഞങ്ങാട് സ്റ്റേഷൻ മാസ്റ്റര്‍ക്ക് പറ്റിയ പിഴവാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
പ്ലാറ്റ്ഫോം ഇല്ലാത്ത ലൈനിലേക്ക് സ്റ്റേഷൻ മാസ്റ്റര്‍ ട്രെയിനിന് സിഗ്നല്‍ നല്‍കുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം നടത്തുമെന്നും റെയിൽവേ അറിയിച്ചു.
വൈകുന്നേരം 6.44നാണ് മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്സ്പ്രസ്സ് ട്രെയിൻ ട്രാക്ക് മാറിക്കയറിയത്. ഇതോടെ എട്ട് മിനിറ്റ് കാഞ്ഞങ്ങാട് സ്റ്റേഷനില്‍ ട്രെയിൻ അധികമായി പിടിച്ചിട്ടു. ഈ ട്രാക്കില്‍ മറ്റ് ട്രെയിനുകള്‍ ഒന്നുമില്ലാത്തതിനാല്‍ വൻ അത്യാഹിതം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക