ദിവസങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ഖത്തറിൽ മഴ പെയ്തു. കടുത്ത ചൂടിന് ആശ്വാസമായി വ്യാഴാഴ്ച ഉച്ചയോടെയാണ് ദോഹ ഉൾപ്പെടെയുള്ള ഖത്തറിന്റെ വിവിധ മേഖലകളിൽ മഴ തകർത്തു പെയ്തത്. ശക്തമായ കാറ്റിനൊപ്പം എത്തിയ മഴ ഏതാനും മിനിറ്റുകൾ മാത്രമാണ് നീണ്ടു നിന്നത്.
ഉച്ചയോടെ എത്തിയ മഴ വൈകുന്നേരവും തുടർന്നുമായി എല്ലായിടത്തും പെയ്തു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഴ സാധ്യത കഴിഞ്ഞ ദിവസങ്ങളിൽ പ്രവചിച്ചിരുന്നുവെങ്കിലും രാജ്യത്തിന്റെ അതിർത്തികളിലും ഒറ്റപ്പെട്ട ചില ഇടങ്ങളിലും ചാറ്റൽ മഴയായി പെയ്ത് തോരുകയായിരുന്നു. ഇന്നും ഖത്തറിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക