നവരാത്രി ആഘോഷങ്ങൾ അവസാനിച്ചുവെങ്കിലും താരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുന്നത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ നവരാത്രി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയ താരം നിഖില വിമൽ.
ചുവന്ന നിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. നിരവധി പേരാണ് താരത്തിന് കമന്റുകൾ നൽകി രംഗത്തുവരുന്നത്.
‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിനുശേഷം നടൻ വിനീത് ശ്രീനിവാസനും നിഖിലയും ഒന്നിക്കുന്ന ഒരു ജാതി ജാതകം എന്ന ചിത്രമാണ് നിഖിലയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം.
ഫോട്ടോ ഷൂട്ടിനു ലൊക്കേഷൻ ആയത് ഫോർട്ട് കൊച്ചിയിലെ ഹെറിറ്റേജ് ഹോട്ടലാണ്. നിഖിലയുടെ മേക്കപ്പ് ചെയ്തിട്ടുള്ളത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ ഉണ്ണി പി എസ് ആണ്.
https://www.instagram.com/p/Cy49ewEvmA4/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക