പാചകത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകം ആണ് എണ്ണ. എന്നാൽ ഏത് എണ്ണയാണ് ആരോഗ്യത്തിന് നല്ലത് എന്നത് ഏവർക്കും ഉള്ള ഒരു സംശയം ആണ്. എല്ല വിഭവങ്ങളിലും നാം പ്രധാനമായി ചേർത്ത് വരുന്ന ചേരുവകയാണ് എണ്ണ. പലതരത്തിലുള്ള എണ്ണകൾ ഇന്ന് വിപണിയിലുണ്ട്.
ശരിയായ പാചക എണ്ണ തിരഞ്ഞെടുക്കുമ്പോൾ എണ്ണയുടെ ആരോഗ്യ വശങ്ങളും പാചക ഗുണങ്ങളും അറിഞ്ഞിരിക്കണം. എണ്ണ പാകം ചെയ്യുന്ന താപനിലയാണ് മനസ്സിൽ സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട കാര്യം. ആദ്യം മനസിലാക്കേണ്ടത് ഏത് താപനിലയിലാണ് ആഹാരം പാചകം ചെയ്യുന്നത് എന്നതിന് അനുസരിച്ചാണ്.
വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതാണെങ്കിൽ പോലും അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്. പൂരിത ഫാറ്റി ആസിഡുകൾ വെളിച്ചെണ്ണയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ എണ്ണയാണ് കൂടുതൽ നല്ലത്. വെളിച്ചെണ്ണ ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ, വളരെ കുറച്ച് അളവിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
പാമോയിൽ ഒരു കാരണവശാലും ഉപയോഗിക്കരുത്. കാരണം സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് അതിൽ അടങ്ങിയിട്ടുണ്ട്.
സാലഡിന് ഏറ്റവും നല്ലത് ഒലീവ് ഓയിൽ തന്നെയാണ്. ഭക്ഷണം ചെറിയ ചൂടാക്കി എടുക്കാനെല്ലാം വെളിച്ചെണ്ണയാണ് നല്ലത്. ഡീപ് ഫ്രെെ ആണെങ്കിൽ വെജിറ്റബിൽ ഓയിൽ ഉപയോഗിക്കാവുന്നതാണ്. ഗ്രിൽ ചെയ്യാൻ അവാക്കാഡോ ഓയിലാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക