ഷവര്‍മ കഴിച്ചതിന് പിന്നാലെ ചികിത്സയിലായ യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തൃക്കാക്കരനഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന നടക്കുന്നു.
പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ നിരവധി ഹോട്ടലുകളിലുള്ളതായി പരിശോധനയില്‍ കണ്ടെത്തി. 9 ഹോട്ടലുകള്‍ക്കാണ് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കിയിരിക്കുന്നത്. പലയിടത്തം പാചക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സഹകരണ ആശുപത്രിയുടെ ക്യാന്റീനില്‍ നിന്നുള്‍പ്പെടെ 9 ഭക്ഷണശാലകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്. കൃത്യമായ പരിശോധന നടത്താത്തത് ഹോട്ടലുകളില്‍ പഴകിയ മാംസം വ്യാപകമായി ഉപയോഗിക്കാന്‍ കാരണമായെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വരുംദിവസങ്ങളിലും നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക