ദിവസേന നടക്കുന്നത് മൂലം നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. മുമ്പോട്ടുള്ള നടത്തത്തേക്കാള്‍ പുറകിലോട്ടു നടക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പുറകിലേക്ക് നടക്കുന്നതിന് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്നാണ് ഗവേഷകരുടെ വാദം. വ്യായാമത്തിനൊപ്പം പുറകിലേക്കു നടക്കുന്നതു കൂടി ശീലമാക്കുന്നത് ശാരീരികാരോഗ്യത്തിനൊപ്പം മാനസിക സൗഖ്യത്തിനും ഗുണം ചെയ്യുമെന്നാണ് പറയുന്നത്.
നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. തുടയെല്ലിന് സമീപത്തെ പേശികള്‍ക്കും കാല്‍മുട്ടിനും പുറകിലേക്കു നടക്കുന്നത് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനും ഏകോപനകഴിവുകള് മെച്ചപ്പെടുത്താനും നല്ലതാണ്. മാത്രമല്ല പുറകിലേക്കു നടക്കുന്നതിന് ശ്രദ്ധകൂടുതല്‍ ചെലുത്തേണ്ടതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടും.
പുറകിലേക്കു നടക്കുമ്പോള്‍ ചെറിയ ചുവടുകളാണ് വെക്കുക. ഇത് കാലിനു താഴെയുള്ള പേശികള്‍ക്ക് ഗുണം ചെയ്യും. ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ശരീരത്തിന്റെ കീഴ്ഭാഗം കരുത്താര്ന്നതാക്കാനുമൊക്കെ ഈ നടത്തം ശീലമാക്കുന്ന് ഗുണംചെയ്യും. സാധാരണ നടത്തത്തെ അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജം വേണ്ട രീതിയായതിനാല്‍ വണ്ണംകുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈരീതി ശീലമാക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക