മുഖകാന്തി വര്‍ധിപ്പിക്കാൻ പലതരം സൗന്ദര്യവര്‍ധക വസ്തുക്കൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാലിത്തരം കോസ്മെറ്റിക് ഉത്പന്നങ്ങളിലെല്ലാമുള്ള രാസപദാര്‍ത്ഥങ്ങള്‍ പലര്‍ക്കും ചർമ്മത്തിന് ദോഷം ചെയ്യാറുണ്ട്.
അതേസമയം നമുക്ക് പ്രകൃതിദത്തമായി സൈഡ് എഫക്ട്സ് എന്ന പേടിയേ വേണ്ട. ഇത്തരത്തില്‍ മുഖസൗന്ദര്യ വര്‍ധനയ്ക്കായി ഉപയോഗിക്കുന്ന ‘നാച്വറല്‍’ ആയ ഒരു പദാർത്ഥമാണ് പാൽപ്പാട.
മുഖത്ത് പതിവായി പാല്പാട തേച്ചാൽ അത് കാര്യമായ മാറ്റം തന്നെയാണ് മുഖത്ത് വരുത്തുക. ഇങ്ങനെ പാല്പാട പതിവായി തേക്കുന്നത് ഡ്രൈ സ്കിൻ അഥവാ വരണ്ട സ്കിൻ ഉള്ളവര്‍ക്കാണിത് ഏറെ ഉപകാരപ്രദമാവും. പാല്‍പാടയിലുള്ള പ്രോട്ടീൻ അടക്കമുള്ള പോഷകങ്ങളാകട്ടെ സ്കിൻ വലിച്ചെടുക്കുകയും അതിന്റെ ഗുണം സ്കിന്നില്‍ പ്രകടമാവുകയും ചെയ്യും. ചര്‍മ്മത്തില്‍ നിര്‍ജീവമായി കിടക്കുന്ന കോശങ്ങളെ നീക്കം ചെയ്യാനും പാല് പാട ഏറെ നല്ലതാണ്. ഇതോടെ മുഖചര്‍മ്മത്തിന് തിളക്കവും കൈവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക