ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യത്തിന് വേണ്ട ഒന്നാണ് വെള്ളം. ദിവസവും ധാരാളം വെള്ളം കുടിക്കണം. അതിനാല്‍ ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ഇളനീര് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്ളത്. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇളനീര് കുടിക്കുന്നത് ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കുന്നു.
രണ്ട്…
രണ്ടാമതായി നാരങ്ങാ വെള്ളം. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. കൂടാതെ നിര്‍ജ്ജലീകരണം തടയാനും ദാഹം ശമിപ്പിക്കാനും ഇവ ഏറെ സഹായകമാണ്.
മൂന്ന്…
അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത് വെള്ളരിക്കാ ജ്യൂസ് ആണ്. ജലാംശം അടങ്ങിയിരിക്കുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഇതിന്റെ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
നാല്…
മാതള ജ്യൂസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഇവ വിളര്‍ച്ചയെ തടയുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
അഞ്ച്…
തണ്ണിമത്തന് ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്ളത്. ആന്റിഓക്സിഡന്റുകളും വെള്ളവും ധാരാളം അടങ്ങിയ ഇവ കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക